Monday, November 28, 2022

HomeNewsKeralaമുഖംമൂടി ധരിച്ചെത്തി യുവതിയെ വീട്ടിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തി

മുഖംമൂടി ധരിച്ചെത്തി യുവതിയെ വീട്ടിനുള്ളിൽ കഴുത്തറുത്തു കൊലപ്പെടുത്തി

spot_img
spot_img

കണ്ണൂര്‍ | മുഖം മൂടി ധരിച്ചെത്തിയ ആള്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി. സംഭവത്തിനു പിന്നിൽ പ്രണയപ്പക എന്നു സംശയം. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.

വീട്ടില്‍ വിഷ്ണുപ്രിയ മാത്രമുണ്ടായിരുന്ന സമയത്താണ് പ്രതി മുഖംമൂടി ധരിച്ചെത്തിയത്. മുഖംമൂടി ധരിച്ചെത്തിയ ആളെ കണ്ടെന്ന സമീപവാസിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ സംഭവസ്ഥലത്തെത്തി. പ്രതിയെക്കുറിച്ചു സൂചനയുണ്ടെന്നാണു പോലീസ് പറയുന്നത്.

നാല് മാസമായി പാനൂര്‍ നൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങായിരുന്നു. തറവാട്ട് വീട്ടില്‍ നിന്ന് വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു വിഷ്ണുപ്രിയ. തിരിച്ചു വരാതിരുന്നപ്പോള്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സമയത്താണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം കുറച്ച് ദിവസം മുമ്പാണ് ഖത്തറിലേക്ക തിരികെ പോയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments