Thursday, April 25, 2024

HomeNewsKeralaവിഷ്ണുപ്രിയയെ കൊല്ലാന്‍ ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഇരുതല മൂര്‍ച്ചയുള്ള കത്തി

വിഷ്ണുപ്രിയയെ കൊല്ലാന്‍ ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഇരുതല മൂര്‍ച്ചയുള്ള കത്തി

spot_img
spot_img

പാനൂരില്‍ വിഷ്ണുപ്രിയ (23)യെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് സ്വയം നിര്‍മ്മിച്ച ഇരുതല മൂര്‍ച്ചയുള്ള കത്തി. കൊലപാതകത്തില്‍ പ്രതി ശ്യാംജിത്തുമായി പോലീസ് തെളിവെടുത്തു.

മാനന്തേരിയിലെ ശ്യാംജിത്തിന്റെ വീടിനു സമീപത്തുള്ള അങ്ങാടിക്കുളത്തിലാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യത്തിനു ശേഷം ഈ കുളത്തിലിറങ്ങി കുളിച്ചതായി പ്രതി പോലീസിനോട് പറഞ്ഞിരുന്നു. കൊലക്ക് ഉപയോഗിച്ച ചുറ്റിക, കത്തി തുടങ്ങിയ ആയുധങ്ങളും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും കുളത്തില്‍ നിന്ന് കണ്ടെത്തി. ബാഗിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു വസ്തുക്കള്‍. മുളകുപൊടിയും ബാഗിലുണ്ടായിരുന്നു. ഇതിനു പുറമെ പവര്‍ ബേങ്ക്, സ്‌ക്രൂഡ്രൈവര്‍, തൊപ്പി. കൈയുറകള്‍ എന്നിവയും കണ്ടെടുത്തു. പ്രതിയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്.

മൂന്നുദിവസം കൊണ്ടാണ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി നിര്‍മിച്ചത്. ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍നിന്നാണ്. കത്തി മൂര്‍ച്ചകൂട്ടാനുള്ള ഉപകരണം പൊലീസ് പ്രതിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി.

പ്രതി കട്ടിംഗ് മെഷീന്‍ ഉപയോഗിക്കാനും പദ്ധതിയിട്ടതായി സമ്മതിച്ചു. കട്ടിംഗ് മെഷീന്‍ വാങ്ങി. പവര്‍ ബാങ്കും കരുതി. എന്നാല്‍ പദ്ധതി പിന്നീട് വേണ്ടെന്നുവച്ചു. ഈ കട്ടിംഗ് മെഷീനും ശ്യാംജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments