Saturday, December 3, 2022

HomeNewsKeralaആത്മകഥയുടെ രണ്ടാം ഭാഗത്ത് ന്യുക്ലിയര്‍ ബോംബുണ്ടാകും: സ്വപ്‌ന സുരേഷ്

ആത്മകഥയുടെ രണ്ടാം ഭാഗത്ത് ന്യുക്ലിയര്‍ ബോംബുണ്ടാകും: സ്വപ്‌ന സുരേഷ്

spot_img
spot_img

കൊച്ചി: മുഖ്യമന്ത്രിയുടെ കുടുംബത്തിനും ശിവശങ്കറിനുമെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവ സമയമാകുമ്ബോള്‍ പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ്.

ആത്മകഥയുടെ രണ്ടാം ഭാഗമുണ്ടാകും. അതില്‍ ഒരു ന്യൂക്ലിയര്‍ ബോംബുണ്ടാകുമെന്നും അവര്‍ പറഞ്ഞു. തന്റെ പക്കലുള്ള തെളിവുകള്‍ ഇപ്പോള്‍ വ്യക്തമാക്കാനാവില്ല. ഈ തെളിവുകള്‍ ഇ.ഡിക്കും എന്‍.ഐ.എയ്ക്കും കൈമാറിയിരുന്നു. ഈ ഘട്ടത്തില്‍ തെളിവുകള്‍ പുറത്തുവിട്ടാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും സ്വപ്‌ന ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

സ്വപ്‌ന സുരേഷിന്റെ അടുത്തകാലത്തിറങ്ങിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന പുസ്തകത്തില്‍, മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അറബ് രാജ്യങ്ങളില്‍ ബിസിനസ് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ ഇടപെടലുകളും തന്നെ ശിവശങ്കര്‍ ബിസിനസ് ഇടപാടുകള്‍ക്ക് ഉപയോഗിച്ചതും തുറന്നുപറഞ്ഞിരുന്നു.

ഇന്നലെ മറ്റൊരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, തോമസ് ഐസക്ക്, മൂന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളും അഴിച്ചുവിട്ടിരുന്നു.

കടകംപള്ളി സുരേന്ദ്രനെ വിശേഷിപ്പിക്കാന്‍ ‘സ്ത്രീലമ്ബടന്‍’ എന്ന വാക്കാണ് സ്വപ്‌ന ഉപയോഗിക്കുന്നത്. ഒരു മന്ത്രിയെന്ന നിലയില്‍ ഇങ്ങനെ പെരുമാറാന്‍ ഒരാള്‍ക്ക് കഴിയുമോ? തന്നെ സമീപിക്കുന്ന സാധാരണക്കാരോട് അയാള്‍ എങ്ങനെയായിരിക്കും പെരുമാറുക എന്നും സ്വപ്‌ന പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments