Thursday, March 28, 2024

HomeNewsKeralaസമയപരിധി കഴിഞ്ഞു; വിസിമാർ രാജി നൽകിയില്ല

സമയപരിധി കഴിഞ്ഞു; വിസിമാർ രാജി നൽകിയില്ല

spot_img
spot_img

സര്‍വ്വകലാ വിസിമാര്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നല്‍കിയ അന്ത്യശാസന സമയം അവസാനിച്ചെങ്കിലും ഇതുവരെ ഒന്‍പത് വിസിമാരിലാരും രാജിക്കത്ത് നല്‍കിയിട്ടില്ല. അതേസമയം, സര്‍വകലാശാല വി.സിമാര്‍ക്ക് രാജ് ഭവന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജി വെച്ച് സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്നാണ് രാജ്ഭവന്റെ മുന്നറിയിപ്പ്. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനാണ് നീക്കം.

ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് 11.30 ന് മുമ്പായി രാജിവെക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാ വി.സിമാരും രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments