Thursday, March 28, 2024

HomeNewsKeralaഭരണഘടന തരുന്ന അധികാരത്തിനപ്പുറം പോകാന്‍ ശ്രമിക്കരുത് : ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി

ഭരണഘടന തരുന്ന അധികാരത്തിനപ്പുറം പോകാന്‍ ശ്രമിക്കരുത് : ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി

spot_img
spot_img

വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് വീണ്ടും മുഖ്യമന്ത്രി. ഭരണഘടനക്കപ്പുറം പോകാന്‍ ശ്രമിച്ചാല്‍ അത് സമ്മതിച്ചു തരുന്ന നാടല്ല കേരളണമെന്ന് പാലക്കാട് മുഖ്യമന്ത്രി പറഞ്ഞു.

സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗവര്‍ണ്ണര്‍ സ്ഥാനത്ത്് ഇരിക്കുന്നതിന്റെ ഭാഗമായി അധികാരവും പദവിയുമുണ്ട് അത് വച്ചു പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണ്ണര്‍ ചെയ്യേണ്ടത്.

ഗവര്‍ണ്ണര്‍ എന്ന നിലക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല.നാടിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന് തടയിടാന്‍ ആര് വന്നാലും അത് ഗവര്‍ണര്‍ ആയാല്‍ പോലും നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments