Friday, April 19, 2024

HomeNewsKeralaബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച്‌ പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി

ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച്‌ പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി

spot_img
spot_img

കൊച്ചി: നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയ്‌ക്കെതിരെ ഹൈക്കോടതി.

ബൈജു കൊട്ടാരക്കര കുറ്റം സമ്മതിച്ച്‌ പരസ്യമായി മാപ്പുപറയണമെന്ന് കോടതി നിര്‍ദേശിച്ചു.

എന്തിനാണ് ഇത്തരം കാര്യങ്ങള്‍ വിളിച്ചുപറയുന്നത്. പൊതുജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസ്യത ഇല്ലാതാക്കാനാണോ ഇത്തരം പരാമര്‍ശം. നീതിന്യായ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത് പൊതുജനങ്ങളുടെ വിശ്വാസ്യതയിലാണ്. ജനശ്രദ്ധ നേടാന്‍ ഇത്തരം പരാമര്‍ശങ്ങളാണോ നടത്തുന്നതെന്നും കോടതി ആരാഞ്ഞു.

നേരത്തെ കോടതിയില്‍ നേരിട്ട ഹാജരായ ബൈജു കൊട്ടാരക്കര, താന്‍ കോടതിയലക്ഷ്യകുറ്റം ചെയ്തിട്ടില്ലെന്നും കോടതിയെ അപമാനിച്ചിട്ടില്ലെന്നും അറിയിച്ചിരുന്നു. കോടതിയില്‍ മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തിരുന്നു.

ഈ വിഷയത്തില്‍ താന്‍ പരസ്യമായി ചാനലിലൂടെ മാപ്പ് പറയാന്‍ തയ്യാറാണെന്നും ബൈജു കോടതിയെ അറിയിച്ചു. പിന്നാലെ കേസ് കോടതി 15ാം തീയതിയിലേക്ക് മാറ്റി. അതിനു മുന്‍പ് മാപ്പുപറയണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments