തിരുവനന്തപുരം: ബലപ്രയോഗം പാടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി ഡി ജി പി. അനില്‍കാന്ത്. നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിലല്ലാതെ ബലപ്രയോഗം നടത്തരുത്. ജില്ലാ പോലീസ് മേധാവിമാര്‍ ജില്ലയിലെ എല്ലാ സ്‌റ്റേഷനുകളും സന്ദര്‍ശിക്കണം. വ്യക്തികളെ സ്റ്റേഷനുകളില്‍ എത്തിക്കുമ്പോള്‍ നിയമപരമായ നടപടികള്‍ ഉറപ്പാക്കണമെന്നും ഡി ജി പി നിര്‍ദേശം നല്‍കി.