Saturday, April 20, 2024

HomeNewsKeralaധനമന്ത്രി കെ എന്‍ ബാല ഗോപാലിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

ധനമന്ത്രി കെ എന്‍ ബാല ഗോപാലിനെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍

spot_img
spot_img

ധന മന്ത്രി കെ എന്‍ ബാല ഗോപാലിനെ സ്ഥാനത്ത് നിന്ന് നീക്കമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ച ഗവര്‍ണര്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ കെ എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും കത്തില്‍ ആരോപിച്ചു.

ഇതേ സമയം ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രി നടത്തിയ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മറുപടി നല്‍കി.

തന്നെ ആക്ഷേപിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. മന്ത്രിമാരോടുള്ള തന്റെ പ്രീതി പിന്‍വലിക്കുമെന്നാണ് ട്വീറ്റിലൂടെ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മന്ത്രിമാരെ നിയമിക്കേണ്ടത് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ സമ്മതി ഉള്ളിടത്തോളം മന്ത്രിമാര്‍ക്ക് പദവിയില്‍ തുടരാമെന്നുമാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പറയുന്നത്. ഇത് അടിസ്ഥാനമാക്കിയാണ് ഗവര്‍ണറുടെ ഭീഷണി.

എന്നാല്‍ മുഖ്യമന്ത്രിക്ക് അവര്‍ തുടരാനാണ് ആഗ്രഹമെങ്കില്‍ തുടരാം. എന്നാല്‍, ചാനലുകളും പത്രങ്ങളും താന്‍ മന്ത്രിമാരെ പുറത്താക്കുമെന്ന് ഭീഷണിപ്പടുത്തിയെന്ന് വാര്‍ത്ത നല്‍കുകയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജീവ് ഗാന്ധിയോട് വിമര്‍ശമുള്ളതിനാല്‍ താന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ചു. ഗ്യാനി സെയില്‍ സിങ് രാഷ്ട്രപതിയായിരിക്കെ അദ്ദേഹത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭരണത്തലവനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ലന്നും അദ്ദേഹം ആവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments