Friday, March 29, 2024

HomeNewsKeralaനിയമസഭാ കയ്യാങ്കളി കേസ്; വാദം കേള്‍ക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസ്; വാദം കേള്‍ക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

spot_img
spot_img

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ വാദം കേള്‍ക്കുന്നത് നവംബര്‍ 30ലേക്ക് മാറ്റി. നിയമസഭയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഒരു മാസത്തെ സമയം തേടി.

ഈ അപേക്ഷ കോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് കേസ് നവംബര്‍ 30ലേക്ക് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍ എന്നിവരുള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്കും കോടതി കുറ്റപത്രം വായിച്ച്‌ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ പ്രതികള്‍ നിഷേധിച്ചിരുന്നു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിചാരണ തീയതി തീരുമാനിക്കുക.

നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ തുടങ്ങാന്‍ പ്രോസിക്യൂഷന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നതിനിടെയാണ് ഡിവിഡി ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഒരു മാസത്തെ സാവകാശം തേടിയത്.

നിയമസഭാ കയ്യാങ്കളിക്കേസിലെ കുറ്റപത്രം വായിച്ച്‌ കേള്‍പ്പിച്ചപ്പോള്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ച്‌ കേള്‍പ്പിച്ചതിന് പിന്നാലെയാണ് കേസിലെ മൂന്നാം പ്രതിയായ ജയരാജന്‍ ആരോപണങ്ങള്‍ നിഷേധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments