Friday, April 19, 2024

HomeNewsKeralaകൊച്ചിയിലെ ബാറില്‍ തര്‍ക്കം, വെടിവയ്പ്

കൊച്ചിയിലെ ബാറില്‍ തര്‍ക്കം, വെടിവയ്പ്

spot_img
spot_img

കൊച്ചി: കൊച്ചി മരടിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. ഓജീസ് കാന്താരി ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. ആർക്കും പരുക്കില്ല.

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ച് മടങ്ങുകയായിരുന്ന സംഘത്തിലൊരാള്‍ ഹോട്ടലിന്റെ ചുമരിലേക്ക് വെടിവെക്കുകയായിരുന്നു. ഇത് കണ്ട് ബാര്‍ ജീവനക്കാരും, ബാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും പുറത്തേക്കിറങ്ങിയോടി. വെടി വയ്പ് നടത്തിയവര്‍ ഉടന്‍ കടന്ന് കളയുകയും ചെയ്തു. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

പ്രാഥമിക പരിശോധനയില്‍ വെടിയുണ്ട കണ്ടെത്താനായില്ല. സംഭവം ബാർ ഹോട്ടലുകാർ മൂടിവെക്കുകയായിരുന്നു. ലോക്കൽ ബാറിൻ്റെ കൌണ്ടറിലാണ് സംഭവമുണ്ടായത്. രാത്രിയോടെ വിവരമറിഞ്ഞെത്തിയ പോലീസ് ഹോട്ടൽ പൂട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments