Thursday, December 7, 2023

HomeNewsKeralaവിഴിഞ്ഞം സമരം: കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം സമരം: കര്‍ശന നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി

spot_img
spot_img

വിഴിഞ്ഞം സമരക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹൈക്കോടതി. കര്‍ശന നടപടിയിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിതമാക്കരുതെന്ന് ഹൈക്കോടതി സമരക്കാരോട് പറഞ്ഞു. റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

സമരം പാടില്ല എന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കൈയിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനു സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments