Saturday, December 3, 2022

HomeNewsKeralaദിലീപിന് തിരിച്ചടി: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി തള്ളി

ദിലീപിന് തിരിച്ചടി: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി തള്ളി

spot_img
spot_img

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹര്‍ജി കോടതി തള്ളി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.

തുടരന്വേഷണത്തിന് ശേഷം ചുമത്തപ്പെട്ട പുതിയ കുറ്റങ്ങള്‍ നിലനില്‍ക്കും. പ്രതികള്‍ ഈ മാസം 31 ന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ആദ്യ കുറ്റപത്രത്തില്‍ ദിലീപിനെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. തുടരന്വേഷണത്തിന് പിന്നാലെ ദിലീപിനെതിരെ തെളിവുകള്‍ നശിപ്പിച്ചെന്ന കുറ്റം കൂടി ചുമത്തിയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments