Thursday, December 1, 2022

HomeNewsKeralaപ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലന്ന് മുല്ലപ്പള്ളി

പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ഏകോപനമില്ലന്ന് മുല്ലപ്പള്ളി

spot_img
spot_img

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെന്നും എന്നാല്‍ ഇവര്‍ തമ്മില്‍ ഏകോപനമില്ലെന്നും കെപിസിസി മുന്‍ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍‌.പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ ദേശീയ നേതൃ നിരയില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കുന്നുവെന്ന തരത്തില്‍ വിലയിരുത്തല്‍ വരുന്നത് ശരിയല്ല. ഖാര്‍ഗെയുടെ നേതൃത്വം കോണ്‍ഗ്രസിന് പുതിയ ചൈതന്യം കൊണ്ടുവരും. പ്രവര്‍ത്തക സമിതിയിലേക്ക് താത്ക്കാലിക പട്ടികയാണ് പുറത്തുവന്നത്.

അതിനപ്പുറത്തേക്ക് ആ പട്ടികയ്ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. പുതിയ ലിസ്റ്റ് വരുമ്ബോള്‍ കേരളത്തിന് കാര്യമായ പരിഗണന കിട്ടും. എല്ലാതലങ്ങളിലും കോണ്‍ഗ്രസ് ക്ഷീണിച്ചു. അതിനാല്‍ പാര്‍ട്ടിയെ എല്ലാതലങ്ങളിലും ഉയര്‍ത്തിക്കൊണ്ടുവരണം. ഇതാണ് നേതൃത്വത്തിന്‍റെ വെല്ലുവിളി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments