പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അമ്മാവന്‍ കരുതിവെച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ഷാരോണിനുള്ള കഷായത്തില്‍ കലര്‍ത്തിയത്. ഷാരോൺ വാഷ്‌റൂമിൽ പോയ സമയത്താണ് വിഷം കലർത്തിയത്.
ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം ഷാരോണിനോട് പറഞ്ഞുവെന്നും എന്നാല്‍ നീ പുറത്തു പറയേണ്ടെന്ന് ഷാരോൺ പറഞ്ഞെന്നും പെൺകുട്ടി പറയുന്നു. ഈ മൊഴി പോലീസ് അധികം വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയുടെ മാതാപിതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ എന്നും സംശയങ്ങൾ ഉണ്ട്.
ഷാരോണിന്റെ കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മറ്റൊരു വിവാഹ ആലോചന വന്നപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനാണ് ഈ കൃത്യം നടത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.