Saturday, April 20, 2024

HomeNewsKeralaഷാരോണ്‍ വധക്കേസ് പ്രതി ആത്മഹത്യക്കു ശ്രമിച്ച സംഭവം; രണ്ട് വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഷാരോണ്‍ വധക്കേസ് പ്രതി ആത്മഹത്യക്കു ശ്രമിച്ച സംഭവം; രണ്ട് വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

spot_img
spot_img

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസിലെ പ്രതി ഗ്രീഷ്മ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിലെ സുമ, ഗായത്രി എന്നീ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍. സുരക്ഷയൊരുക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

പ്രതിക്ക് സുരക്ഷയൊരുക്കുന്നതില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചതായും ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും തിരുവനന്തപുരം റൂറല്‍ എസ് പി. ശില്‍പ നേരത്തെ അറിയിച്ചിരുന്നു.

പോലീസ് സ്റ്റേഷനകത്തേതിന് പകരം പുറത്തെ ശുചിമുറിയില്‍ കൊണ്ടുപോയതാണ് സംഭവത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സ്‌റ്റേഷനിലെ ശുചിമുറിയില്‍ പോയ ഗ്രീഷ്മ അവിടെ വെച്ച് അണുനാശിനി കഴിച്ചുവെന്നാണ് പറയുന്നത്. ഇക്കാര്യം ഗ്രീഷ്മ തന്നെയാണ് വെളിപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments