മഞ്ചേരി: നിയമന തട്ടിപ്പ് കേസില്‍ എഐഎസ്‌എഫ് നേതാവായിരുന്ന ബാസിത് അറസ്റ്റിലായി. കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയില്‍ നിന്നാണ് ബാസിതിനെ അറസ്റ്റ് ചെയ്തത്.
ബാസിതിനെ നാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യും. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും ബാസിത് ഹാജരായിരുന്നില്ല. മഞ്ചേരി പൊലീസിന്റെ സഹായത്തോടെയായിരുന്നു കന്റോണ്‍മെന്റ് പൊലീസ് ബാസിതിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെത്തിക്കുന്ന ബാസിതിനെ ഹരിദാസനൊപ്പമിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.