Thursday, June 12, 2025

HomeNewsKeralaപത്തനംതിട്ടയില്‍ ബി ജെ പി പിന്തുണയോടുകൂടി പൊതു സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിച്ചേക്കും?

പത്തനംതിട്ടയില്‍ ബി ജെ പി പിന്തുണയോടുകൂടി പൊതു സ്ഥാനാർത്ഥിയായി പി സി ജോർജ് മത്സരിച്ചേക്കും?

spot_img
spot_img

(എബി മക്കപ്പുഴ)

ഡാളസ്: യുഡിഫ്, എൽ ഡി എഫ് മുന്നണികളുടെ ചങ്കിൽ കുത്തുന്നപോലെ യാണ് ബി ജെ പി ഇപ്രാവശ്യം പത്തനംതിട്ട ലോക സഭ സീറ്റിൽ ഉന്നം വച്ചിരിക്കുന്നത്. വളരെ സാദ്ധ്യതകൾ മുന്നിൽ കണ്ടു മുൻ പൂഞ്ഞാർ എം എൽ എ യും ജനപക്ഷം ചെയർമാനുമായ പി സി ജോർജിനെ തെരഞ്ഞെടുപ്പ് ഗോദയിലേക്കു ഇറക്കുവാനാണ് ശ്രമം.

പി സി ജോർജ് ആണ് സ്ഥാനാർഥിയെങ്കിൽ ബി ജെപിക്കു സീറ്റ് ഉറപ്പിക്കാം. 2019 ലെ തെരഞ്ഞെടുപ്പിൽ യുഡിഫ് മുന്നണിയിലെ ആന്റോ ആന്റിണി 380927 വോട്ടുകൾ പിടിച്ചാണ് വിജയിച്ചത്. ബി ജെ പി മുന്നണിയിലെ കെ സുരേന്ദ്രൻ 297396 വോട്ടുകളും പിടിച്ചു. ജയിച്ച സ്ഥാനാർത്ഥിയെക്കാൾ 83531 വോട്ടുകളായിരുന്നു കുറവ്.

പത്തനംതിട്ട ലോക സഭ മണ്ഡലത്തിൽ ഉൾപ്പെട്ട പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, റാന്നി എന്നീ മണ്ഡലങ്ങളിൽ വളരെ സ്വാധീനമുള്ള പി.സി ജോർജ് ഈ വോട്ടിന്റെ കുറവ് പരിഹരിക്കുമെന്ന് മാത്രമല്ല 60000 വോട്ടിന്റെ ഭൂരിപക്ഷത്തിനു പത്തനംതിട്ട പിടിച്ചടക്കുമെന്നതിൽ ഒരു സംശയവും വേണ്ട.

മാത്രമല്ല ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി ലക്ഷ്യം വെക്കുന്ന സീറ്റുകളില്‍ ഒന്നാണ് പത്തനംതിട്ട. ഇത്തവണ മികച്ച സ്ഥാനാർത്തിയെ നിർത്തിയാല്‍ മണ്ഡലം പിടിച്ചെടുക്കാമെന്ന് തന്നെയാണ് പാർട്ടിയുടെ പ്രതീക്ഷ.
പാർട്ടി സ്ഥാനാർത്ഥിയെക്കാള്‍ ക്രിസ്തീയ വിഭാഗത്തിലുള്ള പൊതു സ്വതന്ത്രനെയാണ് ബി ജെ പി തേടുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോർട്ട്. ക്രീസ്തീയ വിഭാഗത്തിലെ സ്ഥാനാർത്ഥിയെ ഇറക്കിയാല്‍ കോണ്‍ഗ്രസിലെ ഭിന്നത മുതലെടുക്കാന്‍ സാധിക്കുമെന്നും ബി ജെ പി പ്രതീക്ഷിക്കുന്നു.

ഇതിനിടയിലാണ് ബി ജെ പി പിന്തുണയിൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായാൽ വിജയം ഉറപ്പെന്ന അവകാശ വാദവുമായി പി സി ജോർജും മുന്നോട്ട് വരുന്നത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തിൽ പി സി ജോർജ് വരികയാണെങ്കില്‍ അത് ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുക്കും എന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് എംപിമാരില്‍ ജനപ്രീതി ഇടിഞ്ഞവരുടെ പട്ടികയില്‍ ആണ് ആന്റോ ആന്റണിയുടെ ഇപ്പോഴത്തെ സ്ഥാനം. വലിയൊരു വിഭാഗം പാർട്ടി പ്രവർത്തകരും എംപി എതിരാണ്. പുതിയ സ്ഥാനാർത്ഥി വേണമെന്ന ആവശ്യവും പാർട്ടിയില്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് പിസി ജോർജിനെപ്പോലെയുള്ള ഒരാളെ ഇറക്കി ഭിന്നത മുതലെടുക്കുവാനാണ് ബി ജെ പി ശ്രമിക്കുന്നത്. പൂഞ്ഞാറിലെ 60 % വോട്ടർമാരും പി സി യോടൊപ്പം ഉണ്ടാകുമെന്നു തീർച്ചയാണ്.

10000 പരം കുടുംബ വോട്ടുകളാണ് റാന്നിയിൽ മാത്രം ഉള്ളത്. ഇതിൽ 90 % മാർത്തോമാ വിഭാഗത്തിൽ പെട്ടവരാണ്. റാന്നിയിൽ മൊത്തമുള്ള 42000 മാർത്തോമാ വിഭാഗത്തിലുള്ള വോട്ടറുമാരുടെ നല്ലൊരു ശതമാനം പി സി അടിച്ചു മറ്റും എന്നതിൽ ഒട്ടും സംശയം വേണ്ട.
ബി ജെ പി സ്ഥാനാർത്ഥിയായാല്‍ ജയിക്കാന്‍ കഴിയുമെന്നതില്‍ പിസി ജോർജിനും സംശയമൊന്നുമില്ല. ‘പത്തനംതിട്ടയിൽ വിജയസാധ്യതയുണ്ട്. മികച്ച മത്സരം നടക്കും. ബി ജെ പി പിന്തുണയിൽ ജയിക്കും’ പിസി ജോർജ് അവകാശപ്പെടുന്നു .
പിസി ജോർജിനെ മത്സരിപ്പിക്കുന്നതില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാകള്‍ക്കും താല്‍പര്യമുണ്ട്.എങ്ങനെ തിരിച്ചും മറിച്ചും കണക്കു കൂട്ടിയാലും പി സി ആണെങ്കിൽ പത്തനംതിട്ട സീറ്റ് ബിജെപി മുന്നണിക്കു ഉറപ്പിക്കാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments