Thursday, April 25, 2024

HomeNewsKeralaനെടുമ്പാശേരിയില്‍ സ്വര്‍ണക്കടത്ത്; എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അടക്കം 7 പേര്‍ അറസ്റ്റില്‍

നെടുമ്പാശേരിയില്‍ സ്വര്‍ണക്കടത്ത്; എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ അടക്കം 7 പേര്‍ അറസ്റ്റില്‍

spot_img
spot_img

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് കിലോ സ്വര്‍ണമാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. സംഭവത്തില്‍ വിമാനജീവനക്കാരനടക്കം ഏഴ് പേര്‍ പിടിയിലായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ സീനിയര്‍ ക്യാബിന്‍ ക്രൂവായ മുംബൈ സ്വദേശി അമോദ് സാമന്തില്‍ നിന്നാണ് 1.400 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തത്.

ഇതിന് ഏകദേശം 70 ലക്ഷം രൂപ വിലവരും. ഞായറാഴ്ച രാവിലെ ലണ്ടനില്‍ നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലാണ് ക്യാബിന്‍ ക്രൂവിന്റെ ഭാഗമായി അമോദും ഉണ്ടായിരുന്നത്. അന്ന് വിമാനം ഇറങ്ങിയതിന് ശേഷം കൊച്ചിയിലെ ഒരു ഹോട്ടലിലാണ് ഇയാള്‍ താമസിച്ചത്. രാത്രി മുംബൈയ്ക്ക് പോകാനായി വീണ്ടും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.

തുടര്‍ന്ന് ഇയാളുടെ ബാഗ് പരിശോധിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. നാല് തങ്കക്കട്ടികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റംസിന് കൈമാറി. കൊച്ചിയില്‍ വച്ച് ഒരാള്‍ തനിക്ക് ഈ സ്വര്‍ണ്ണം തന്നുവെന്നാണ് അമോദ് മൊഴി നല്‍കിയിരിക്കുന്നത്.

എന്നാല്‍ സ്വര്‍ണം കൈമാറിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിയില്ലെന്നും ഇയാള്‍ പറയുന്നു. അമോദ് താമസിച്ച ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളും അധികൃതര്‍ പരിശോധിച്ചു. എന്നാല്‍ സ്വര്‍ണ്ണം അമോദ് ലണ്ടനില്‍ നിന്ന് കൊണ്ടുവന്നതാകാമെന്നും, വിമാനത്താവളത്തിലെ ആരുടെയെങ്കിലും സഹായത്തോടെ ഇത് പുറത്തെത്തിച്ചതാകാമെന്നുമാണ് കസ്റ്റംസ് സംശയിക്കുന്നത്.

അമോദിനെതിരെ നടപടി ഉണ്ടാകുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്യും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും. ഇയാള്‍ നേരത്തേയും സമാനമായ രീതിയില്‍ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെത്തില്‍ കൊളംബോയില്‍ നിന്നെത്തിയ ആറ് പേരില്‍ നിന്നായി 1.600 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം 80 ലക്ഷം രൂപ വിലവരും. അറസ്റ്റിലായവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments