Thursday, March 28, 2024

HomeNewsKeralaഎം.ജി സര്‍വകലാശാല അധ്യാപകനെ പുറത്താക്കും വരെ സമരം തുടരുമെന്ന് ദീപ

എം.ജി സര്‍വകലാശാല അധ്യാപകനെ പുറത്താക്കും വരെ സമരം തുടരുമെന്ന് ദീപ

spot_img
spot_img

കോട്ടയം: നന്ദകുമാര്‍ കളരിക്കല്‍ എന്ന ആരോപണ വിധേയനായ അധ്യാപകനെ പുറത്താക്കണം എന്ന ആവശ്യവുമായി എംജി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനി ദീപ പി മോഹനന്റെ നിരാഹാര സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു.

സര്‍വകലാശാലയിലെ നാനോ സയന്‍സസ് വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി നിര്‍ത്തിയാല്‍ പോര, പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥിനി ഉള്ളത്. അതേസമയം, ദീപ പി മോഹനന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു ഇന്നലെ ഉറപ്പുനല്‍കിയിരുന്നു.

സര്‍വകലാശാലാ വിസിയും വകുപ്പ് മേധാവിയായ നന്ദകുമാറും ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും, പുറത്തുവിടുമെന്നും വിദ്യാര്‍ത്ഥിനി അറിയിച്ചു. നിലവില്‍ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്നലെ ആരോപണവിധേയനായ എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി നിര്‍ത്തുകയും പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments