Thursday, April 25, 2024

HomeNewsKeralaസുധാകരന്റെ വാക്കുകള്‍ കസേരയുടെ അന്തസ്സിന് ചേരാത്തത്തതെന്ന് വി.എം സുധീരന്‍

സുധാകരന്റെ വാക്കുകള്‍ കസേരയുടെ അന്തസ്സിന് ചേരാത്തത്തതെന്ന് വി.എം സുധീരന്‍

spot_img
spot_img

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരെ വി.എം സുധീരന്റെ കടുത്ത വിമര്‍ശനം. ”പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ തന്നെ അതു ലംഘിച്ചു. മുന്‍ഗാമികള്‍ക്കെതിരായ വിമര്‍ശനം കസേരയുടെ അന്തസ്സിന് ചേരാത്തതാണ്. സുധാകരന്റെ ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പോലും ഗുണകരമല്ല .കെ.പി.സി.സി അധ്യക്ഷന്റെ അറിവോടെയുള്ള കെ.എസ് ബ്രിഗേഡിന് ഫാഷിസ്റ്റ് സ്വഭാവമാണ്…” കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍.

കെ.പി.സി.സി അധ്യക്ഷന് ചേര്‍ന്നതല്ല കെ.എസ് ബ്രിഗേഡിന്റെ പ്രവര്‍ത്തനരീതി. സുധാകരനെ എതിര്‍ക്കുന്നവരെ തേജോവധം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണെന്ന സുധാകരന്റെ പരാമര്‍ശത്തെ സുധീരന്‍ വിമര്‍ശിച്ചു. തന്റെ യുദ്ധം നിഴലിനോടല്ല. മുഖത്തു നോക്കി സംസാരിക്കുന്നതാണ് രീതി. ആരോടും വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ അതില്‍ പ്രധാനമാണ്. ആരെയും കുറ്റം പറയല്ലെന്നും വിമര്‍ശിക്കരുതെന്നും മറ്റും എല്ലാവരും പറയും. കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇതു പറയുന്നുണ്ട്. ദുരുപയോഗപ്പെടുത്തിയാല്‍ അവരുടെ പേരില്‍ നടപടി എടുക്കുമെന്നു വരെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.പക്ഷേ ഏറ്റവും വലിയ ട്രാജഡി ‘കെഎസ് ബ്രിഗേഡ്’ എന്ന പേരില്‍ അദ്ദേഹത്തിന്റെ പേരില്‍തന്നെ ഒരു പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു എന്നതാണ്.

അതൊരു സമാന്തര സംഘടനയായി തന്നെ പ്രവര്‍ത്തിക്കുകയാണ്. ആരെ വേണമെങ്കിലും അവര്‍ക്ക് പ്രകീര്‍ത്തിക്കാം, വാനോളം പുകഴ്ത്താം. അതിന് ഞാന്‍ എതിരല്ല. പക്ഷേ സംഘടനയില്‍ ഒരു വിയോജിപ്പ് പറഞ്ഞാല്‍ അതു പറയുന്നവരെ സംഘടിതമായി തേജോവധം ചെയ്യുന്ന രീതി കോണ്‍ഗ്രസില്‍ സമീപ കാലത്തു മാത്രമാണ് ഉണ്ടായത്. ഇതിലും വലിയ സംഘര്‍ഷകാലത്തും ഇതാരും ചെയ്തിട്ടില്ല.

കെ.എസ് ബ്രിഗേഡ് അത് അദ്ദേഹത്തിന്റെ പേരില്‍തന്നെ ആനിന്നും സധാരണ ആരോപിച്ചു .ഞാന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഈ ബ്രിഗേഡിന്റെ ഒരു പരിപാടിക്ക് വിളിച്ചു.സമാന്തര സംഘടനയാണ് എന്നു ചൂണ്ടിക്കാട്ടി വരില്ലെന്നു പറഞ്ഞു. അതു സുധാകരനു വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്. ആരെല്ലാം വിയോജിപ്പ് പ്രകടിപ്പിച്ചോ അവര്‍ക്കെല്ലാം എതിരെ പ്രതികരിക്കുന്ന രീതി ശരിയല്ല.

ഫാഷിസ്റ്റ് ശൈലിയെ എതിര്‍ക്കുന്ന നമ്മുടെ അകത്തു തന്ന ഒരു പുത്തന്‍ ഫാഷിസ്റ്റ് ശൈലി അംഗീകരിക്കാന്‍ കഴിയില്ല.നിശ്ബദമായി ഇതെല്ലാം നോക്കി നില്‍ക്കുന്നത് ഞാന്‍ അനുവര്‍ത്തിച്ച രീതിക്കു ചേരുന്നതല്ല.സുധാകരന്റെ ശൈലിയില്‍ മാറ്റം വരണം. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല എന്നും സുധീരന്‍ പറഞ്ഞു

കെ.പി.സി.സിയില്‍ തുടക്കം മുതലേ കല്ലുകടിയാണ് സംഭവിച്ചത്. സര്‍വാത്മനാ പിന്തുണയ്ക്കുമ്പോള്‍ പിന്നെ അവരുടെ മനോഭാവമാണല്ലോ ആ പിന്തുണയെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഏകപക്ഷീയമായി പിന്തുണച്ചാല്‍ മതി, നിങ്ങളുടെ അഭിപ്രായമൊന്നും കേള്‍ക്കേണ്ട എന്നാണെങ്കില്‍ എന്തു ചെയ്യും. സമീപനം ഇതായിരുന്നുവെങ്കില്‍ ഞാന്‍ തുടക്കത്തിലേ ഇടപെടാന്‍ പോകുമായിരുന്നില്ല.

നന്നാക്കിയെടുക്കണം എന്ന ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് അതിനു ശ്രമിച്ചത്.എന്റെ വിയോജിപ്പുകള്‍ അവിടെ നില്‍ക്കുകയാണ്. ഞാന്‍ രാജിവച്ച സാഹചര്യം തുടരുകയാണ്. ഇനി എതായാലും ആ തീരുമാനം എടുത്തു കഴിഞ്ഞു.ശരിയല്ലെന്നു തോന്നിയപ്പോള്‍ വിയോജിപ്പ് പറഞ്ഞു. പാര്‍ലമെന്ററി പദവികളോട് പണ്ടേ വിട പറഞ്ഞു.സംഘടനയിലും പദവികള്‍ വേണ്ട.അഭിപ്രായപ്രകടനങ്ങള്‍ക്കും ഇനി ഇല്ല എന്നും സുധീരന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments