Friday, March 29, 2024

HomeNewsKeralaമുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ച അപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

spot_img
spot_img

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. വാഹനമോടിച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൂട്ടുകാര്‍ വിലക്കിയിട്ടും ഇയാള്‍ വാഹനമോടിക്കുകയായിരുന്നു. തൃശ്ശൂര്‍ മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അപകടം നടന്നത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു. വൈറ്റലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് നാല് പേരും യാത്ര ചെയ്തത്. അപകടമുണ്ടാകുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നു. അതേ ദിശയില്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും മരത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു.

സൗന്ദ്യമത്സര വേദികളിലും മോഡലിംഗ് രംഗത്തും തിളങ്ങി നില്‍ക്കുന്നതിനിടെയാണ് അന്‍സി കബീറിനെയും, ഡോ. അഞ്ജനയെയും അപകടം തട്ടിയെടുത്തത്.

2019 മിസ് കേരളയാണ് ആന്‍സി കബീര്‍, അഞ്ജന ഷാജന്‍ റണ്ണറപ്പും. 2019 ലെ മിസ് കേരള മത്സരങ്ങളിലടക്കം നിരവധി മത്സരത്തില്‍ ഒന്നും രണ്ടും സമ്മാനങ്ങള്‍ സുഹൃത്തുക്കളായ ഇരുവരും പങ്കിട്ടിട്ടുണ്ട്. ബൈപാസ് റോഡില്‍ ഹോളി ഡേ ഇന്‍ ഹോട്ടലിനു സമീപത്താണ് അപകടമുണ്ടായത്. ഇതിനിടെ അന്‍സിയുടെ മരണവാര്‍ത്തയില്‍ മനംനൊന്ത് ആന്‍സി കബീറിന്റെ അമ്മ റസീന വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

അപകടത്തിന് രണ്ട് ദിവസം മുന്‍പ് അന്‍സി പങ്കുവെച്ച വീഡിയോയിലെ വാക്കുകള്‍ അറംപറ്റിയോ..? ‘പോകാന്‍ സമയമായി’ എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. ടൈം ടു ഗോ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ പാശ്ചത്തലത്തില്‍ താഴ്‌വരയിലേക്ക് നടന്നു മറയുന്ന അന്‍സിയെ വീഡിയോയില്‍ കാണാം. അടുത്തിടെ നടത്തിയ യാത്രയ്ക്കിടെ അന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഈ ഒറ്റവരി അറം പറ്റിയ വാക്കായി എന്നാണ് ഇപ്പോള്‍ അതേ വീഡിയോക്ക് കീഴില്‍ സുഹൃത്തുക്കള്‍ വേദനയോടെ കുറിക്കുന്നത്

ഇരുവരുടേയും അപ്രതീക്ഷിതമായ അപകടമരണം മോഡലിംഗ് രംഗത്തുള്ള സുഹൃത്തുക്കള്‍ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് ഇരുവരും. തിരുവനന്തപുരം സ്വദേശി അന്‍സിയും, തൃശ്ശൂര്‍ സ്വദേശി അഞ്ജനയും. അന്‍സിയ്‌ക്കൊപ്പം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട് ആയുര്‍വേദ ഡോക്ടര്‍കൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തില്‍ അന്‍സി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അന്‍സി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

നിരവധി പരസ്യ ചിത്രത്തിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യ മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു ഇരുവരും. ഇതിനിടെയാണ് വിധി തട്ടിയെടുത്തത്. തിരുവനന്തപുരം ആലങ്കോട് അബ്ദുള്‍ കബീര്‍ റസീന ബിവി ദമ്പതികളുടെ ഏക മകളാണ് അന്‍സി. തൃശ്ശൂര്‍ ആളൂരിലെ എ.കെ ഷാജന്റെ മകളാണ് അഞ്ജന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments