Friday, March 29, 2024

HomeNewsKeralaജോജു ജോര്‍ജ്ജിന് നേരെ കൊലവിളയുമായി യൂത്ത് കോണ്‍ഗ്രസ്‌

ജോജു ജോര്‍ജ്ജിന് നേരെ കൊലവിളയുമായി യൂത്ത് കോണ്‍ഗ്രസ്‌

spot_img
spot_img

കൊച്ചി: വാഹന തകര്‍ക്കല്‍ കേസില്‍ നേതാക്കള്‍ ജയിലിലായതോടെ, നടന്‍ ജോജു ജോര്‍ജിന് നേരെ കൊലവിളി പരാമര്‍ശങ്ങളുമായി യൂത്ത് കോണ്‍ഗ്രസ്.

”ചുണയുണ്ടെങ്കില്‍ പോരിന് വാടാ, അന്ന് നിനക്കും പേപ്പട്ടിക്കും ഒരേ വിധിയാണെന്ന് ഓര്‍ത്തോളു. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു…” തുടങ്ങിയ പരാമര്‍ശങ്ങളാണ് ജോജുവിന് നേരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയത്. ജോജു ജോര്‍ജിന്റെ ഫോട്ടോയില്‍ റീത്ത് വച്ചുകൊണ്ടായിരുന്നു നേതാക്കള്‍ കൊലവിളി നടത്തിയത്. ജോജുവിനൊപ്പം ബി ഉണ്ണികൃഷ്ണന് നേരെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളി പരാമര്‍ശങ്ങള്‍ നടത്തി.

അതേസമയം, കേസില്‍ കീഴടങ്ങണമെന്ന ഡിസിസി നേതൃത്വത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ മുങ്ങിയ രണ്ട് പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാന്‍, മണ്ഡലം പ്രസിഡന്റ് അരുണ്‍ വര്‍ഗീസ് എന്നിവരാണ് കീഴടങ്ങല്‍ നിര്‍ദേശം പാലിക്കാതെ ഫോണും ഓഫ് ചെയ്ത് ഒളിവില്‍ പോയിരിക്കുന്നത്.

കേസിലെ ഒന്നാം പ്രതി ടോണി ചമ്മണിയും മറ്റ് പ്രതികളും കീഴടങ്ങാന്‍ തീരുമാനിച്ച ശേഷം ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇരുവരും എറണാകുളം ജില്ലയ്ക്ക് പുറത്ത് ഒന്നിച്ചാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇവര്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments