Monday, July 22, 2024

HomeNewsKeralaജോജു സംഭവം; പ്രതികള്‍ക്ക് ജാമ്യം, നാശനഷ്ടത്തിന്റെ പകുതി തുക കെട്ടിവെക്കണം

ജോജു സംഭവം; പ്രതികള്‍ക്ക് ജാമ്യം, നാശനഷ്ടത്തിന്റെ പകുതി തുക കെട്ടിവെക്കണം

spot_img
spot_img

കൊച്ചി: ഇന്ധന വിലവര്‍ധവനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലേക്ക് പ്രതിഷേധവുമായെത്തിയ ജോജു ജോര്‍ജ്ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മിണിയുള്‍പ്പെടെയുള്ള അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. എറാണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതകിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

3,75,000 രൂപ വീതം ഓരോരുത്തരും കെട്ടിവെയ്ക്കണമെന്നും കൂടാതെ 50,000 രൂപയുടെ രണ്ടു ആള്‍ജാമ്യത്തിലുമാണ് കോടതി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയത്. ടോണിക്ക് പുറമെ മനു ജേക്കബ്, ജോസ് മാളികക്കല്‍, ജര്‍ജസ്സ്, ജോസഫ് എന്നിവര്‍ക്കാണ് ഇന്ന് ജാമ്യം ലഭിച്ചത്.

ഉദ്ദേശം ഒന്നേകാല്‍ കോടിയോളം വില വരുന്ന കാറാണ് ജോജുവിന്റേത് ഇതിന്റെ പിറകിലേ ചില്ലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത്. വാഹനത്തിന്റെ അറ്റകുറ്റപണികള്‍ക്കായി ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്ന് പ്രോസിക്യൂട്ടറും ആവശ്യപ്പെടുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments