Wednesday, July 17, 2024

HomeNewsKeralaകള്ളപ്പണ ഇടപാട് കേസ്; സിറോ മലബാര്‍ സഭ വൈദികരെ ഇ.ഡി ചോദ്യം ചെയ്തു

കള്ളപ്പണ ഇടപാട് കേസ്; സിറോ മലബാര്‍ സഭ വൈദികരെ ഇ.ഡി ചോദ്യം ചെയ്തു

spot_img
spot_img

കൊച്ചി: ഭൂമി വില്‍പ്പനയില്‍ കള്ളപ്പണമിടപാട് നടത്തിയ കേസില്‍ രണ്ട് വൈദികരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത മുന്‍ മോണ്‍സിഞ്ഞോര്‍ ഫാ. സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍, മുന്‍ പ്രോക്യൂറ്റേ്‌റര്‍ ഫാദര്‍ ജോഷി പുതുവ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. ഇരുവരെയും എറണാകുളം ഇഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്തത്.

സിറോ മലബാര്‍ സഭ എറണാകുളംഅങ്കമാലി രൂപതയിയിലെ ഭൂമി വില്‍പ്പനയില്‍ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയ കേസിലാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേര്‍ കേസില്‍ പ്രതികളായിട്ടുണ്ട്. ഭൂമി ഇടപാടിന് ഇടനില നിന്നവരും ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്.

നേരത്തെ പരാതിക്കാരനായ ആലുവ ചൊവ്വര സ്വദേശി പാപ്പച്ചന്റെ മൊഴി ഇഡി എടുത്തിരുന്നു.പലരും വാങ്ങിയ ഭൂമിക്ക് പണമെത്തിയത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്ന് പാപ്പച്ചന്‍ വെളിപ്പെടുത്തിയിരുന്നു. വിവാദമായ ഭൂമി വില്‍പ്പനയില്‍ ആധാരം വിലകുറച്ചുകാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കേസ്. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments