Sunday, July 14, 2024

HomeNewsKeralaമോഡലുകളുടെ മരണത്തിന് കാരണം പിന്നാലെ എത്തിയ ഓഡി കാര്‍

മോഡലുകളുടെ മരണത്തിന് കാരണം പിന്നാലെ എത്തിയ ഓഡി കാര്‍

spot_img
spot_img

കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ കൊച്ചിയില്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. അപകടത്തിന് ഇടയാക്കിയത് ഒരു ഓഡി കാര്‍ ആണെന്ന് കാറോടിച്ച അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ഓഡി കാര്‍ ചെയ്‌സ് ചെയ്തത് കൊണ്ടാണ് അപകടം സംഭവിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

അപകടത്തിന് ശേഷം ഓഡി കാര്‍ തിരികെ അപകടസ്ഥലത്ത് എത്തുന്ന ദൃശ്യങ്ങളാണിത്. ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്. കാറില്‍ നിന്ന് ഇവരുടെ സുഹൃത്തായ ജോയ് ഇറങ്ങുന്ന ദൃശ്യങ്ങളുമുണ്ട്. മത്സരയോട്ടം നടത്തിയതാണോ അപകടത്തിന് ഇടയാക്കിയത് എന്ന് പോലീസ് സംശയിക്കുന്നു.

മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം അപകടമരണം ആണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇതിലേക്ക് നയിച്ച കാരണങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. അതിനിടെയാണ് അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ച മാള സ്വദേശി അബ്ദുള്‍ റഹ്മാന്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായ നിയമനടപടികളില്‍ നിന്ന് രക്ഷപെടാന്‍ അബ്ദുള്‍ റഹ്മാന്‍ ശ്രമിക്കുന്നുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.

മട്ടാഞ്ചേരി ഹോട്ടലില്‍ നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ രാത്രി ബൈപ്പാസില്‍ വെച്ചാണ് അപകടം സംഭവിച്ചത്. 2019 ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായി അന്‍സി കബീര്‍, മിസ് കേരള റണ്ണര്‍ അപ്പുമായ അഞ്ജന ഷാജന്‍ സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. ലഹരി ഉപയോഗിച്ച് അതിവേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെങ്കിലും സീറ്റ് ബെള്‍ട്ട് ഉപയോഗിക്കാതിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments