Friday, July 12, 2024

HomeNewsKeralaമോഹന്‍ലാല്‍ മലയാള സിനിമയെ നശിപ്പിച്ചവെന്ന് ഡോ. ഫസല്‍ ഗഫൂര്‍

മോഹന്‍ലാല്‍ മലയാള സിനിമയെ നശിപ്പിച്ചവെന്ന് ഡോ. ഫസല്‍ ഗഫൂര്‍

spot_img
spot_img

കോഴിക്കോട്: നടന്‍ മോഹന്‍ലാലിനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ ഫസല്‍ ഗഫൂര്‍ രംഗത്ത്. ഏറ്റവും പുതിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഫസല്‍ ഗഫൂറിന്റെ വിമര്‍ശനം. മോഹന്‍ലാല്‍ ഒരു വീഡ്ഢിയാണെന്നും അദ്ദേഹമാണ് മലയാള സിനിമയെ നശിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ കുത്തകകള്‍ക്ക് മാത്രമാണ് ലാഭമുണ്ടാക്കുന്നത്. സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സര്‍ക്കാരിനും ലാഭം ലഭിക്കും. ഒ.ടി.ടി കുത്തകകളുടെ കയ്യിലാണെന്നും അതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് കിട്ടില്ലെന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു.

സിനിമ മേഖല നശിച്ചുകഴിഞ്ഞാല്‍ ഒ.ടി.ടി റേറ്റ് കുത്തനെ കുറയ്ക്കും. തീയേറ്ററുകള്‍ നശിച്ച് കഴിഞ്ഞാല്‍ ഈ റേറ്റും ഓഫറൊന്നും പിന്നീട് ലഭിക്കില്ല. മോഹന്‍ലാല്‍ ഒരു വിഡ്ഢിയാണ്. മോഹന്‍ലാലാണ് മലയാള സിനിമയെ നശിപ്പിച്ചത്. മലയാള സിനിമ വ്യവസായത്തെ മരക്കാര്‍ നശിപ്പിക്കുന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ മുഖ്യമന്ത്രിയെ കണ്ടതോടെ ഒ.ടി.ടി റിലീസ് വേണ്ടെന്നും തീയേറ്റര്‍ റിലീസ് മതിയെന്നും തീരുമാനിക്കുകയായിരുന്നു. മോഹന്‍ലാല്‍ ഫാന്‍സ് വിഭാഗങ്ങള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുമ്പോഴും ചിലര്‍ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തെത്തുന്നുണ്ട്.

ഫസല്‍ ഗഫൂര്‍ പറഞ്ഞതിലും കാര്യമുണ്ട് ഒ.ടി.ടിയില്‍ സിനിമ കളിച്ചാല്‍ തീയേറ്ററില്‍ നിന്ന് സീറ്റ് എണ്ണം വെച്ച് വിറ്റ ടിക്കറ്റിന്റെ ടാക്‌സ് പഞ്ചായത്തിനും സര്‍ക്കാരിനും കിട്ടില്ല എന്നത് സത്യം ആണല്ലോ എന്നാണ് ഒരാളുടെ കമന്റ്. ഫസല്‍ ഗഫൂറിന്റെ അഭിപ്രായം ശരിയാണെന്നാണ് ഒരു വിഭാഗം കമന്റില്‍ പറയുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments