Saturday, December 3, 2022

HomeNewsKeralaഷാരോണ്‍ രാജ് വധം: തെളിവെടുപ്പ് തുടരുന്നു, കീടനാശിനി കുപ്പി കണ്ടെടുത്തു

ഷാരോണ്‍ രാജ് വധം: തെളിവെടുപ്പ് തുടരുന്നു, കീടനാശിനി കുപ്പി കണ്ടെടുത്തു

spot_img
spot_img

തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ നിര്‍ണായ തെളിവ് പോലീസ് കണ്ടെടുത്തു. പ്രതിയായ ഗ്രീഷ്മയുടെ അമ്മയുടേയും അമ്മാവന്റേയും സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് പ്രധാന തെളിവായ കീടനാശിനിയുടെ കുപ്പി കണ്ടെടുത്തിരിക്കുന്നത്.

രാമവര്‍മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീടിനടുത്തുള്ള തോട്ടില്‍ നിന്നുമാണ് കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ മാതാവ് സിന്ധു , അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. ഇവരുട അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയിരുന്നു. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല്‍കുമാറിനെയും തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ ദിവസം തന്നെ ഇരുവരയേും കസ്റ്റഡിയില്‍ എടുത്തിരുന്നു .

അതേസമയം ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കില്ലെന്നും അത് ഗ്രീഷ്മ ഒറ്റയ്ക്കാണ് നടത്തിയതെന്നും പോലീസ് പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments