Friday, April 19, 2024

HomeNewsKeralaഎഴുത്തഛന്‍ പുരസ്‌കാരം സേതുവിന്

എഴുത്തഛന്‍ പുരസ്‌കാരം സേതുവിന്

spot_img
spot_img

2022 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രമുഖ സാഹിത്യകാരന്‍ സേതുവിന് . സാഹിത്യ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ എ എസ് എന്നിവരംഗങ്ങളുമായ സമിതിയാണ് 2022 ലെ എഴുത്തച്ഛന്‍പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന് സമര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തത്.

മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സമഗ്രസംഭാവന പരിഗണിച്ച് കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണ് എഴുത്തഛന്‍ പുരസ്‌കാരം. സംസ്‌കാരിക മന്ത്രി വി എന്‍ വാസവനാണ് ഈ വിവരം പത്ര സമ്മേളനത്തില്‍ അറിയിച്ചത്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെയര്‍മാന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ഡയറക്ടര്‍, നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും വലിയ സംഭാനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments