Thursday, December 1, 2022

HomeNewsKeralaമ്യൂസിയം കേസിലെ പ്രതി സന്തോഷ് ; യുവതി തിരിച്ചറിഞ്ഞു

മ്യൂസിയം കേസിലെ പ്രതി സന്തോഷ് ; യുവതി തിരിച്ചറിഞ്ഞു

spot_img
spot_img

മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതിയും കുറുവന്‍കോണത്തെ വീട്ടില്‍ അതിക്രമം നടത്തി അറസ്റ്റിലായ സന്തോഷ് തന്നെയെന്ന് തിരിച്ചറിഞ്ഞു. പരാതിക്കാരി ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതിയെ ഇന്ന് രാവിലെ 10ന് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ എത്തിയാണ് പരാതിക്കാരി തിരിച്ചറിഞ്ഞത്.നേരത്തെ ദൃശ്യങ്ങളില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തമായി തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു പ്രതി. എന്നിട്ടും ഇയാളെ യുവതി തിരിച്ചറിഞ്ഞു തുടര്‍ന്ന് ഈ കേസിലും സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

ഇന്നലെയായിരുന്നു മലയിന്‍കീഴ് സ്വദേശിയായ സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കുറുവന്‍കോണത്തെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാള്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. അതിക്രമിച്ചു കയറല്‍, മോഷണ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പത്ത് വര്‍ഷമായി ജലവിഭവ വകുപ്പില്‍ താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള വാഹനത്തിലാണ് ഇയാള്‍ രാത്രി നഗരത്തില്‍ കറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്.

മ്യൂസിയം വളപ്പില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെയാണ് സന്തോഷ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments