Friday, April 19, 2024

HomeNewsKeralaകാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ​ ആശുപത്രിയിൽ ചികിത്സയിൽ

കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ​ ആശുപത്രിയിൽ ചികിത്സയിൽ

spot_img
spot_img

കണ്ണൂർ: കാറിൽ ചാരി നിന്നതിന് ചവിട്ടേറ്റ ആറു വയസ്സുകാരൻ ​ഗണേഷ് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ. വാരിയെല്ലിനു ചതവ് ഏറ്റിട്ടുണ്ട്. എക്സ് റേ പരിശോധനയിൽ ആണ് വാരിയെല്ലിനു ചതവ് ഏറ്റിട്ടുണ്ട് എന്ന് അറിഞ്ഞത്. കാറിൽ വന്ന ഒരാൾ മർദിച്ചു എന്നാണ് കുട്ടി പറഞ്ഞത്.

സംഭവത്തിൽ പൊന്ന്യം പാലം സ്വദേശിയായ മുഹമ്മദ് ശിഹ്ഷാദിന് എതിരെ വധശ്രമത്തിന് കേസ് എടുത്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി.

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മര്‍ദനമേറ്റത്. കാറില്‍ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ മുഹമ്മദ് ശിഹ്ഷാദിനെ തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസ് എടുക്കാൻ പൊലീസ് തയ്യാറായത്.

സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബാലാവകാശ കമ്മിഷൻ അറിയിച്ചിരുന്നു.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂൺ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. കാറിൽ ചാരി നിന്ന കുട്ടിയെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിക്കുകയായിരുന്നു.

ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിർത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments