Saturday, April 20, 2024

HomeNewsKeralaതിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം, മേയറുടെ കത്ത് പുറത്ത്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം പ്രവര്‍ത്തകരെ തിരുകിക്കയറ്റാന്‍ നീക്കം, മേയറുടെ കത്ത് പുറത്ത്

spot_img
spot_img

തിരുവനന്തപുരം കോര്‍പറേഷനില്‍ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ചോദിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ആണ് കത്തയച്ചിട്ടുളളത്

ആനാവൂര്‍ നാഗപ്പനെ സഖാവേ എന്നാണ് കത്തില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. മേയറുടെ കത്ത് ചില സിപിഐഎം നേതാക്കളുടെ വാട്‌സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായത്. കോര്‍പറേഷനു കീഴിലുള്ള അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലാണ് 295 പേരെ ദിവസവേതനത്തിനു നിയമിക്കുന്നത്.

കത്ത് ചോര്‍ത്തിയത് ആനാവൂരിനെ എതിര്‍ക്കുന്നവരാണെന്നും, അതല്ല ആര്യ രാജേന്ദ്രനോടു വിരോധമുള്ളവരാണെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments