മേയര്‍ ആര്യാ രാജേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. മേയര്‍ സ്വജനപക്ഷപാതം കാട്ടിയെന്നും മേയര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് ദേശീയ സമിതി അംഗം ജെ.എസ് അഖിലാണ് പരാതി നല്‍കിയത്.
കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജില്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവം വിവാദമായതോടെ കോര്‍പറേഷന്റെ നിയമനാധികാരം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പറേഷനിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.