Thursday, December 1, 2022

HomeNewsKeralaദൃശ്യ വധക്കേസ് പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

ദൃശ്യ വധക്കേസ് പ്രതി വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു

spot_img
spot_img

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ദൃശ്യ വധക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്‍ ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഫോറന്‍സിക് സെല്ലില്‍ വച്ചായിരുന്നു കൊതുക് തിരി കഴിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാള്‍ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നേരത്തെ സബ് ജയിലില്‍ റിമാന്റിലിരിക്കെയും പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൂടാതെ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കടക്കാനും മുമ്പ് ഇയാള്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇയാള്‍ ദൃശ്യയെ വെട്ടികൊലപ്പെടുത്തിയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments