Sunday, November 27, 2022

HomeNewsKeralaമുന്നാക്ക സംവരണം: വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസ്

മുന്നാക്ക സംവരണം: വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസ്

spot_img
spot_img

തിരുവനന്തപുരം: സുപ്രീംകോടതിയുടെ സാമ്പത്തിക സംവരണ വിധി ശരിവെച്ച നടപടി സ്വാഗതം ചെയ്ത് എന്‍എസ്എസ്. സാമ്പത്തിക സംവരണമാണ് ശരിയെന്ന എന്‍എസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഇത് സാമൂഹ്യനീതിയുടെ വിജയമാണെന്നും. സാമ്പത്തിക അടിസ്ഥാനത്തില്‍ എല്ലാ വിഭാഗക്കാര്‍ക്കും സംവരണമെന്നതാണ് എന്‍എസ്എസ് നിലപാടെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതേസമയം വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ. സുധാകരനും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു. മുന്നാക്ക സംവരണം ശരിവെച്ച ഈ വിധി സാമൂഹികനീതിയുടെ ലംഘനമാണെന്നാണ് പിന്നാക്കസംഘടനകള്‍ പറയുന്നത്.

സംവരണത്തില്‍ ഉള്‍പ്പെടുത്തിയല്ല മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സഹായിക്കേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുംപ്രതികരിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments