Wednesday, December 6, 2023

HomeNewsKeralaമാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ നേതാവ്

മാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും ജനാധിപത്യവിരുദ്ധം; പ്രതിപക്ഷ നേതാവ്

spot_img
spot_img

തിരുവനന്തപുരം: മീഡിയ വണ്ണിനെയും കൈരളി ടിവിയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിലക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മാദ്ധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും ജനാധിപത്യവിരുദ്ധമാണെന്നും ഗവര്‍ണര്‍ ഉള്‍പ്പടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലും ഗവര്‍ണര്‍ നാല് മാദ്ധ്യമങ്ങളെ വിലക്കിയിരുന്നു. ഒരു വിഭാഗം മാദ്ധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് തടയാമെന്ന് ഗവര്‍ണര്‍ വിചാരിക്കരുതെന്നും അത് ന്യായീകരിക്കാനാകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

മാദ്ധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments