ബര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ബര്‍ലിനിലെ ചാരിറ്റി ആശുപത്രിയില്‍ ആരംഭിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം നാളെ ഉമ്മന്‍ ചാണ്ടിയെ ലേസര്‍ സര്‍ജറിക്ക് വിധേയനാക്കും. തൊണ്ടയിലെ അസുഖത്തിനാണ് ചികില്‍സ. ശസ്ത്രക്രിയയ്ക്കുശേഷം എത്രയും വേഗം നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ആശുപത്രിക്ക് മുന്നില്‍ നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ചികിത്സ പൂര്‍ത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ് എല്ലാവരുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. രണ്ട് ദിവസം മുമ്ബാണ് ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് തിരിച്ചത്. മകള്‍ മറിയ, ബെന്നി ബെഹനാന്‍ എംപി ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിന്‍സണ്‍ എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്.