Friday, March 29, 2024

HomeNewsKeralaതലസ്ഥാനം സ്തംഭിപ്പിച്ച്‌ എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

തലസ്ഥാനം സ്തംഭിപ്പിച്ച്‌ എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച്‌

spot_img
spot_img

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ എല്‍ഡിഎഫിന്‍റെ ആഭിമുഖ്യത്തില്‍ രാജ്ഭവന്‍ മാര്‍ച്ച്‌ . ഒരുലക്ഷം പേരെ അണിനിരത്തിയുള്ള മാര്‍ച്ച്‌ മ്യൂസിയം ജംഗ്ഷനില്‍നിന്നാണ് തുടങ്ങിയത്.കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍.

എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ വളയല്‍ സമരം നടക്കവെ ഗവര്‍ണര്‍ സ്ഥലത്തില്ല എന്നതാണ് ശ്രദ്ധേയം. ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ തുടരുകയാണ്. ഗവര്‍ണര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ഡിഎഫ് സമരത്തെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.

പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments