Thursday, March 28, 2024

HomeNewsKeralaകോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തരെന്ന് മുസ്ലീം ലീഗ്

കോണ്‍ഗ്രസിന്റെ മറുപടിയില്‍ തൃപ്തരെന്ന് മുസ്ലീം ലീഗ്

spot_img
spot_img

മലപ്പുറം: കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ള മറുപടിയില്‍ ഞങ്ങള്‍ സംതൃപ്തരാണ് മുസ്ലീം ലീഗ്. ആര്‍എസ്എസ് പ്രസ്താവനയില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശദീകരണത്തില്‍ തൃപ്തരെന്ന് മുസ്ലീം ലീഗ്.

സമാന പ്രസ്താവനകള്‍ ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഉറപ്പുകിട്ടിയെന്നും ലീഗ് നേതൃയോഗത്തിന് ശേഷം പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന് ലീഗ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു.

പരാമര്‍ശത്തില്‍ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ബാക്കി കാര്യങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ പ്രതികരണത്തിന് ഫലമുണ്ടായി. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും സലാം പറഞ്ഞു.

സുധാകരന്റെ പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ലീഗ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. കെ. സുധാകരനും സംസാരിച്ചിരുന്നു. മുസ്ലീം ലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ലീഗ് യുഡിഎഫിലാണ് ഇക്കാലമത്രയും തുടര്‍ന്നത്. ഒരു കുഴപ്പവും ലീഗിനുണ്ടായിട്ടില്ല. എന്തുകൊണ്ടാണ് തുടരുന്നതെന്ന കാര്യം ഇപ്പോഴും പ്രസക്തമാണ്. അതുകൊണ്ടുതന്നെ ആ തുടര്‍ച്ചയുണ്ടാകുകതന്നെ ചെയ്യുമെന്ന് സലാം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments