Friday, April 19, 2024

HomeNewsKeralaപ്രമുഖ യൂട്യൂബര്‍ വിക്കി തഗ് അറസ്റ്റില്‍

പ്രമുഖ യൂട്യൂബര്‍ വിക്കി തഗ് അറസ്റ്റില്‍

spot_img
spot_img

പ്രമുഖ യൂട്യൂബര്‍ വിക്കി തഗ് എന്ന വിഘ്നേഷ് ചാരുംമൂട് അറസ്റ്റില്‍.

മെത്താഫിറ്റമിനും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് നവമാധ്യമങ്ങളില്‍ നിരവധി ആരാധകരെ സൃഷ്ടിച്ച യൂട്യൂബര്‍ അറസ്റ്റിലായത്.

സുഹൃത്തിനൊപ്പം ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ എക്സൈസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താതെ പായുകയായിരുന്നു. നിയമവിദ്യാര്‍ത്ഥിയും സുഹൃത്തുമായ കായംകുളം സ്വദേശി വിനീതാണ് വിക്കിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥര്‍ വാഹനം പിന്തുടര്‍ന്ന് ഇരുവരെയും പിടിക്കുകയായിരുന്നു.

ഇരുപത് ഗ്രാം മെത്താഫിറ്റമിന്‍, തോക്ക്, വെട്ട് കത്തി എന്നിവയാണ് കാറില്‍ നിന്നും എക്സൈസ് കണ്ടെടുത്തത്. പാലക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് വിക്കിയെയും സുഹൃത്തിനേയും പിടികൂടിയത്. ഗിയര്‍ ലിവറിനടിയില്‍ ഒളിപ്പിച്ചിച്ചിരിക്കുകയായിരുന്നു മെത്താഫിറ്റമിന്‍. കാറിന്റെ ഡാഷില്‍ ഒളിപ്പിച്ചിരുന്ന പോയിന്റ് ടു ടു റൈഫിളും വെട്ടുകത്തിയും കണ്ടെടുത്തു.

വ്യത്യസ്ത പ്രകടനങ്ങളുമായി യൂട്യൂബില്‍ ഏറെ ആരാധകരെ സൃഷ്ടിച്ച വിക്കിയെന്ന വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ എട്ട് ലക്ഷത്തിലധികം ആളുകള്‍ പിന്തുടരുന്നുണ്ട്. പല ഓണ്‍ലൈന്‍ ചാനലുകളും ഇയാളുമായി അഭിമുഖം നടത്തിയിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments