Sunday, November 27, 2022

HomeNewsKeralaകോണ്‍ഗ്രസിന്റെ ഐക്യത്തെ ബാധിക്കും വിധം പരസ്യ പ്രതികരണം പാടില്ല: കെ. സുധാകരന്‍

കോണ്‍ഗ്രസിന്റെ ഐക്യത്തെ ബാധിക്കും വിധം പരസ്യ പ്രതികരണം പാടില്ല: കെ. സുധാകരന്‍

spot_img
spot_img

തിരുവനന്തപുരം: ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തേയും കെട്ടുറപ്പിനേയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് കെ. സുധാകരന്‍ എംപി പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം പൂര്‍ണ്ണമായും ഉറപ്പാക്കുന്ന ഒരു പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ലെന്നും തരൂർ വിഷയത്തിൽ പൊതുജന മധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments