Thursday, December 1, 2022

HomeNewsKeralaതരൂരിന്റെ വിലക്ക്; സോണിയാഗാന്ധി വിശദീകരണം തേടി

തരൂരിന്റെ വിലക്ക്; സോണിയാഗാന്ധി വിശദീകരണം തേടി

spot_img
spot_img

മലപ്പുറം: ശശി തരൂരിന്റെ മലബാര്‍ പര്യടന പരിപാടിക്ക് വിലക്ക് നേരിടെണ്ടി വന്നെന്ന വാര്‍ത്തകളില്‍ നെഹ് റു കുടുംബത്തിന് അത്യപ്തി.

എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ സോണിയാഗാന്ധി ഇടപെട്ടതായും ഇക്കാര്യത്തില്‍ അവര്‍ വ്യക്തത തേടിയതായും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ തരൂരിന് വിലക്ക് നേരിടെണ്ടി വരുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നാണ് ഹൈക്കമാന്‍ഡ് കരുതുന്നത്.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്റെ പരാതി വിശദമായ് പരിഗണിച്ച്‌ തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധി നിര്‍ദേശം നല്‍കി. കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോഴിക്കോട്ടെ എംപി രാഘവന്‍ എംപി നല്‍കിയിരുന്നു.

അതേസമയം, മലബാര്‍ പര്യടനത്തിന്റെ ഭാഗമായി തരൂര്‍ ഇന്ന് പാണക്കാട്ടെത്തും. സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന മുസ്ലിം ലീഗ് നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച നടത്തും. ഇപ്പോഴത്തെ വിവാദങ്ങളിലും മുമ്ബും തരൂരിനോട് അനുഭാവ സമീപനമാണ് ലീഗ് പുലര്‍ത്തിപ്പോരുന്നത്. ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്ന് ഇന്നലെ പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments