Friday, December 2, 2022

HomeNewsKeralaതരൂരിനെ പുകഴ്ത്തി എം.കെ. രാഘവന്‍ എംപി

തരൂരിനെ പുകഴ്ത്തി എം.കെ. രാഘവന്‍ എംപി

spot_img
spot_img

കോഴിക്കോട്: നാടിന്റെ പുണ്യമെന്ന് ശശി തരൂരിനെ പുകഴ്ത്തി എം.കെ. രാഘവന്‍ എംപി. തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് വാക്ക് തർക്കം നടക്കുന്നതിനിടെയാണ് എംപി തരൂരിനെ പുകഴ്ത്തിയത് . തരൂരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും കോഴിക്കോട് പ്രൊവിഡന്‍സ് കോളജില്‍ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.


മലബാര്‍ മേഖലയില്‍ തരൂര്‍ നടത്തുന്ന പരിപാടികളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് വിട്ടുനിന്നതോടെയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ തരൂര്‍ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗം പ്രത്യക്ഷ പോരിനിറങ്ങിയത്. നേരത്തേ എഐസിസി അധ്യക്ഷനായി തരൂര്‍ മത്സരിച്ചപ്പോള്‍ പരോക്ഷമായി നിലനിന്ന പോരാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.

തരൂരിന്റെ പരിപാടികള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന് നേതൃത്വത്തില്‍ നിന്നുതന്നെ ആരോപണം ഉയരുകയും ചെയ്‌തോടെയാണ് പരസ്പരമുള്ള വാക് പോറിന് തുടക്കമായത്. കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് സതീശനും പാര്‍ട്ടിയില്‍ ഇനി വേണ്ടത് ഐക്യമാണെന്ന തരൂരിന്റെ മറുപടിയും ഇതില്‍ പ്രസക്തമാണ്. കോണ്‍ഗ്രസിന് വേണ്ടിയാണ് താനും രാഘവനും നില്‍ക്കുന്നതെന്നും അച്ചടക്ക ലംഘനം നടത്തി എന്നതിന് മറുപടി ഇല്ലെന്നും തരൂര്‍ സതീശന് മറുപടി നല്‍കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments