Sunday, November 27, 2022

HomeNewsKeralaഓട്ടോറിക്ഷ സ്‌ഫോടന സ്ഫോടനക്കേസ് പ്രതിയെ ആലുവയില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ അന്വേഷിക്കും

ഓട്ടോറിക്ഷ സ്‌ഫോടന സ്ഫോടനക്കേസ് പ്രതിയെ ആലുവയില്‍ സന്ദര്‍ശിച്ചവരുടെ വിവരങ്ങള്‍ അന്വേഷിക്കും

spot_img
spot_img

കൊച്ചി ;മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരീഖ് ആലുവയില്‍ തങ്ങിയത് നാലുദിവസം. സ്ഫോടകവസ്തുക്കളുള്ള കൊറിയര്‍ ഇയാള്‍ക്ക് മരുന്നെന്ന വ്യാജേനയാണ് എത്തിയിരുന്നതെന്നും അന്വേഷകസംഘത്തിന് വിവരം ലഭിച്ചു.

സെപ്തംബര്‍ ആദ്യവാരമാണ് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപത്തെ ഹോട്ടലില്‍ ഷാരീഖ് എത്തിയതും താമസിച്ചതും. വയറുകുറയ്ക്കാനുള്ള മരുന്നെന്ന പേരിലാണ് കൊറിയര്‍ എത്തിയിരുന്നത്. ഇതില്‍ സ്ഫോടകവസ്തുക്കളായിരുന്നു.

ഇയാള്‍ ആലുവയില്‍ താമസിക്കാന്‍ ഇടയായ സാഹചര്യം, സന്ദര്‍ശിച്ചവര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംസ്ഥാന തീവ്രവാദവിരുദ്ധ സ്ക്വാഡും പൊലീസും അന്വേഷിക്കുന്നുണ്ട്. ഇയാള്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആലുവയ്ക്കുപുറമെ മറ്റൊരിടത്തും ഷാരീഖ് തങ്ങിയിട്ടുണ്ടെന്നും വിവരം ലഭിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments