കൊച്ചി :നരബലിക്കേസില്‍ കൊലചെയ്യപ്പെട്ട സ്‌ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്‌തു കഴിച്ചതായി സ്‌ഥിരീകരണം. പാകം ചെയ്യാനുപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വ്യക്‌തമായത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ കസ്‌റ്റഡിയിലെടുത്തിരുന്നു.
ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നു രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും മൊഴി നല്‍കി.
പദ്‌മയുടെ ആന്തരാവയവങ്ങള്‍ പ്ലാസ്‌റ്റിക് കവറിലാക്കി മൃതദേഹത്തോടൊപ്പം കുഴിച്ചിട്ട നിലയിലായിരുന്നു. അവയവങ്ങള്‍ കാണാതായതോടെ സംഭവത്തില്‍ അവയവ മാഫിയയ്‌ക്കു പങ്കുണ്ടോ എന്നും സംശയിച്ചിരുന്നു.
നരബലി പൂജയുടെ ഭാഗമായി കരളും മറ്റു ചില അവയവങ്ങളും പച്ചയ്‌ക്കു കഴിക്കണമെന്നു ഷാഫി ഉപദേശിച്ചതായി മൊഴിയില്‍ പറയുന്നു. “അതു ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ പാചകം ചെയ്‌തു കഴിച്ചാലും മതിയെന്നു ഷാഫി പറഞ്ഞു. ഫ്രീസറില്‍ സൂക്ഷിച്ചുവച്ചശേഷം പിന്നാടാണു പാചകം ചെയ്‌തത്. തങ്ങള്‍ രുചിച്ചുനോക്കുക മാത്രമാണു ചെയ്‌തത്. ഷാഫി ബാക്കി കഴിച്ചു.
ഇരകളുടെ മാംസം പ്രസാദമായതിനാല്‍ മറ്റുള്ളവര്‍ക്കും നല്‍കാന്‍ ഷാഫി നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ തയാറായില്ല, ഭഗവല്‍ സിങ്ങും ലൈലയും മൊഴി നല്‍കി