സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കി മുന്നേറുന്ന ശശി തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ പടയൊരുക്കം. വി.ഡി. സതീശനെ തള്ളിയും തരൂരിനെ പിന്തുണച്ചും കെ.മുരളീധരന്‍ നിലപാട് വ്യക്തമാക്കിയതോടെ എ – ഐ ഗ്രൂപ്പുകളില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണ ശശി തരൂരിനുണ്ടെന്ന് ഉറപ്പായി.
തരൂരിനെ ഉദ്ഘാടകനാക്കിയുള്ള കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം ഉമ്മന്‍ചാണ്ടിയുടെ അറിവോടെഎന്നും കേൾക്കുന്നു .പരിപാടിയില്‍ വി.ഡി. സതീശനെ മാറ്റി തരൂരിനെ ഉദ്‌ഘാടകനാക്കിയതും കോണ്‍ഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്. സമ്മേളനത്തില്‍ സതീശനെ ഒഴിവാക്കിയ പോസ്റ്റര്‍ വിവാദമായതോടെ പുതിയ പോസ്റ്റര്‍ ഇറക്കിയെങ്കിലും തരൂരിന്റെ സ്ഥാനം വ്യക്തമാണ്. കോട്ടയത്തെ പ്രബല എ. ഗ്രൂപ്പുകാര്‍ തരൂരിനൊപ്പം നില്‍ക്കുമ്ബോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ സതീശനൊപ്പമാണ്.
സംസ്ഥാന നേതൃത്വത്തിലെ പലരും തുറന്നെതിര്‍ക്കുമ്ബോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വന്തമായൊരിടം സ്വന്തമാക്കുകയാണ് തരൂര്‍. യുവനേതാക്കളുടെ പിന്തുണയ്ക്കൊപ്പം കെ.മുരളീധരന്‍ ഉള്‍പ്പെടെ പ്രമുഖരുടെ പിന്തുണയും തരൂര്‍ ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂരിന്റെ ഇടം അനിഷേധ്യമെന്നും ആരെയും വില കുറച്ച് കാണരുതെന്നും മുരളീധരന്‍ വി.ഡി. സതീശന് മറുപടി നല്‍കി.
എ. ഗ്രൂപ്പില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് എം.കെ രാഘവന്‍ എം.പിയുടെ തരൂര്‍ അനുകൂല നീക്കമെന്ന് വ്യക്തം.
ഇതേ സമയം ഒരു ഗ്രൂപ്പിന്റേയും ആളല്ല താൻ എന്ന് വ്യക്തമാക്കുന്ന ശശി തരൂര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടി വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും പറയുന്നു