Monday, December 5, 2022

HomeNewsKeralaതലശേരി ഇരട്ടക്കൊലപാതകം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ 

തലശേരി ഇരട്ടക്കൊലപാതകം: മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ 

spot_img
spot_img

കണ്ണൂർ: കണ്ണൂരില്‍ ലഹരിമാഫിയസംഘത്തെ ചൊദ്യംചെയ്ത സി.പി.എം. അനുഭാവികളെ കുത്തിക്കൊന്നു.

തലശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ കെ.ഖാലിദ്( 52) സഹോദരി ഭര്‍ത്താവും സി.പി.എം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണഹൗസില്‍ പൂവനാഴി ഷമീര്‍(40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് തലശ്ശേരി സഹകരണ ആശുപത്രിക്കടുത്താണ് ആക്രമണം.

സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിലായി. തലശ്ശേരി സ്വദേശികളായ ജാക്‌സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ലഹരി മാഫിയ നടത്തിയ കൊലപാതകത്തിൽ മുഖ്യപ്രതി പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നു

ലഹരി വില്‍പനയെ ചൊദ്യംചെയ്ത ഷമീറിന്റെ മകന്‍ ഷബീലിനെ (20) ഇന്നലെ ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത ജാക്സണ്‍ മര്‍ദിച്ചിരുന്നു. ഷബീലിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേനയാണ് ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ റോഡിലേക്ക് വിളിച്ചിറക്കിയത്. ഖാലിദ് സംഭവ സ്ഥലത്ത് തന്നെ അക്രമത്തില്‍ മരിച്ചു.

അനുരഞ്ജന സംസാരത്തിനിടയില്‍ അക്രമികള്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഖാലിദിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഷമീറിന്റെ പുറത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും കുത്തേറ്റു. അതീവഗുരുതരാവസ്ഥയില്‍ ഷമീറിനെ കൊഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്.

ലഹരി മാഫിയ നടത്തിയ കൊലപാതകത്തിൽ മുഖ്യപ്രതി പാറായി ബാബുവിനായി തെരച്ചിൽ തുടരുകയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത് വന്നു.

ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ബാബുവും ജാക്‌സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments