Monday, December 5, 2022

HomeNewsKeralaസതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു

spot_img
spot_img

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂര്‍ അന്തരിച്ചു. തിരുവനന്തപുരത്ത് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, 59 വയസ്സായിരുന്നു.

നോവലിസ്റ്റ്, മാധ്യമപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഇദ്ദേഹം പാലക്കാട് ജില്ലയിലെ പത്തിരിപ്പാല സ്വദേശിയാണ്.

കേരള സാഹിത്യ അക്കാദമിയിലും കേരള ചലച്ചിത്ര അക്കാദമിയിലും അംഗമായിരുന്നു, ധാരാളം ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. കേരള സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്റെ മെമ്പര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments