Monday, December 5, 2022

HomeNewsKeralaതരൂര്‍ ലോക്‌സഭയിലേക്കില്ലന്ന് സൂചന, നിയമസഭയിലേക്ക് മല്‍സരിച്ചേക്കും

തരൂര്‍ ലോക്‌സഭയിലേക്കില്ലന്ന് സൂചന, നിയമസഭയിലേക്ക് മല്‍സരിച്ചേക്കും

spot_img
spot_img

ശശി തരൂര്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മല്‍സരിച്ചേക്കില്ലന്ന് സൂചന . 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂരിന് താല്പര്യമെന്നാണ് വിവരം.

തരൂർ കൂടി പിൻവാങ്ങുന്ന്തോടെ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയില്ലാത്ത കോണ്‍ഗ്രസ് എം പിമാരുടെ എണ്ണം ഏഴാകും. കെ സുധാകരന്‍, കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍, ആന്റോ ആന്റെണി, അടൂര്‍ പ്രകാശ് കൊടിക്കുന്നില്‍ സുരേഷ് എന്നിവർക്കും ലോക്സഭയിലേക്ക് മല്‍സരിക്കാന്‍ താല്പര്യമില്ലന്നാണ് വിവരം.

ശശി തരൂര്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ചാല്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവില്‍ നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് അറിയുന്നത്. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ വരികയാണെങ്കില്‍ നേമത്ത് തരൂര്‍ തന്നെയായിരിക്കും. തിരുവനന്തപുരം മണ്ഡലത്തോടും തരൂരിന് താല്പര്യമുണ്ട്. വി എസ് ശിവകുമാറിനെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിപ്പിക്കുകയാണെങ്കില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ തരൂര്‍ തന്നെ വരാനും സാധ്യതയുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments