Thursday, December 7, 2023

HomeNewsKeralaകുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം , ഡോക്‌ടര്‍ക്കു പിഴവില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം , ഡോക്‌ടര്‍ക്കു പിഴവില്ലെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌

spot_img
spot_img

തലശേരി: കളിക്കിടെ വീണു പരുക്കേറ്റ കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ ഗവ. ആശുപത്രി ഡോക്‌ടര്‍ക്കു പിഴവ്‌ സംഭവിച്ചിട്ടില്ലെന്ന്‌ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌.

ആവശ്യമെങ്കില്‍ വിശദമായ അന്വേഷണത്തിനു ശിപാര്‍ശ ചെയ്‌ത്‌ കണ്ണൂര്‍ ഡെപ്യൂട്ടി ഡി.എം.ഒയാണ്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.


കഴിഞ്ഞ 30 ന്‌ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പതിനേഴുകാരന്‍ സുല്‍ത്താന്റെ കൈ ആണ്‌ മുറിച്ചുമാറ്റേണ്ടി വന്നത്‌. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ കുട്ടിയെ ചികിത്സിച്ച അസ്‌ഥിരോഗ വിദഗ്‌ധന്‍ ഡോ. വിജുമോനെതിരേ പോലീസ്‌ കേസെടുത്തിരുന്നു.


കണ്ണൂര്‍ ഡെപ്യൂട്ടി ഡി.എം.ഒ. നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ്‌ ഡോക്‌ടര്‍ക്കു പിഴവില്ലെന്നു വ്യക്‌തമാക്കിയിരിക്കുന്നത്‌. കുട്ടിയുടെ കൈയിലേക്ക്‌ രക്‌തയോട്ടം നിലയ്‌ക്കുന്ന സാഹചര്യമുണ്ടായി. ഇതാണ്‌ സ്‌ഥിതി സങ്കീര്‍ണമാക്കിയത്‌. സമാന സാഹചര്യങ്ങളില്‍ രക്‌തയോട്ടം നിലയ്‌ക്കുന്നതു സാധാരണയാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

റിപ്പോര്‍ട്ട്‌ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വീസി(ഡി.എച്ച്‌.എസ്‌)ന്‌ സമര്‍പ്പിച്ചു. ഡി.എച്ച്‌.എസില്‍ നിന്നുള്ള പ്രത്യേക സംഘം പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്‌. തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുല്‍ത്താന്റെ കൈയുടെ രണ്ട്‌ എല്ല്‌ പൊട്ടിയതായി എക്‌സ്‌റേയില്‍ വ്യക്‌തമായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments