Friday, March 29, 2024

HomeNewsKeralaവിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം, സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു

വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം, സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞു

spot_img
spot_img

തിരുവനന്തപുരം ; വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവര്‍ രണ്ട് പോലീസ് ജീപ്പുകള്‍ മറിച്ചിട്ടു.

തിരുവനന്തപുരം ഡി സി പി യുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുളള 96 ഓളം പേര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments